തൃശൂർ: ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതിയുടെ നേതൃത്വത്തിൽ കെരാറ്റിൻ ട്രീറ്റ്‌മെന്റ് സെമിനാർ 22ന് രാവിലെ പത്തിന് തൃശൂർ ചെമ്മണ്ണൂർ ഐക്യൂ അക്കാഡമിയിൽ നടത്തും. രാവിലെ പത്തിന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ മുഖ്യാതിയാകും. ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് നിമ്മി പ്രസാദ് അദ്ധ്യക്ഷനാകും. ഷംസി പറമ്പിൽ ക്ലാസെടുക്കും. ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് നിമ്മി പ്രസാദ്, വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ജോയ് പ്ലാശേരി, ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി ജില്ലാ സെക്രട്ടറി ബിന്ദു സജി, ട്രഷറർ ഷീന ഗിൽസൻ, ജോയിന്റ് സെക്രട്ടറി ബിന്ദു ടോണി എന്നിവരും പങ്കെടുത്തു.