shibu
നിരാഹാരം അവസാനിപ്പിച്ച ഷിബു വാലപ്പന് മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ നാരങ്ങാനീര് നൽകുന്നു

ചാലക്കുടി: വി.ആർ.പുരം കസ്തൂർബ കേന്ദ്രത്തിലെ ഫ്‌ളാറ്റ് നിർമ്മാണ വിഷയത്തിൽ ചെയർപേഴ്‌സൺ ജനാധിപത്യം ലംഘിച്ചു കൗൺസിൽ യോഗം പിരിച്ചു വിട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർ ഷിബു വാലപ്പൻ നഗരസഭാ കവാടത്തിൽ നടത്തിയ ഒരു ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരക്കായിരുന്നു നിരാഹാരം തുടങ്ങിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ നാരങ്ങാനീര് നൽകി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എബി ജോർജ്ജ്, ബിജു കാവുങ്ങൽ, യു.ഡി.എഫ് ചെയർമാൻ അഡ്വ.സി.ജി. ബാചന്ദ്രൻ, കൗൺസിലർ മേരി നളൻ തുടങ്ങിയവർ സംസാരിച്ചു.