കൊരട്ടി: കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ പൊങ്ങം നൈപുണ്യ ഇൻസ്റ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കോളേജിൽ മയക്കുമരുന്നിനെതിരെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. കെ.ജെ. പോളച്ചൻ അദ്ധ്യക്ഷനായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറും പ്രമുഖ ശിശു രോഗ വിദദ്ധനുമായ ഡോ. ടി.എം. ആനന്ദകേശവൻ ക്ലാസ് നയിച്ചു. കോളേജ് സ്റ്റാഫ് അബിൻ ജോൺ, കേരള കൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ, ചാലക്കുടി റിപ്പോർട്ടർ കെ.വി. ജയൻ, കോ- ഓർഡിനേറ്റർ മധു, പരസ്യ വിഭാഗം അസി. മാനേജർ റോഹിൻ എന്നിവർ സംസാരിച്ചു.