വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ വീണ്ടും മോഷണം. മെഡിക്കൽ സ്റ്റോറിന്റെ പുട്ടുപൊളിച്ച് ഒന്നര ലക്ഷം രൂപ കവർന്നു.
വടക്കാഞ്ചേരി ഫെറോന പള്ളിക്കു സമീപമുള്ള തരകൻ ട്രസ്റ്റ് മെഡിക്കൽ ഷോപ്പിലെ ഷട്ടറിന്റെ പുട്ടു തകർത്താണ് മോഷ്ടാക്കൾ കടയിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വടക്കാഞ്ചേരി മേഖലയിൽ തുടർച്ചയായുണ്ടാകുന്ന മോഷണ പരമ്പരകൾക്ക് തടയിടാൻ പൊലീസ് നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് വീണ്ടും മോഷണം അരങ്ങേറിയത്.
രാവിലെ ജീവനക്കാരെത്തി കട തുറക്കാൻ നോക്കുന്നതിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. സമീപത്തെ ഹോമിയോ ആശുപത്രിയിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്. മഴക്കാലത്ത് കള്ളന്മാരുടെ വിഹാരം ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.