തൃശൂർ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ഉയർന്ന തുകയായ 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. ആദ്യ വില്പന മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. മേയർ അജിത വിജയൻ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എസ്. ഷാനവാസ്, കൗൺസിലർ എ. പ്രസാദ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എം.ആർ. സുധ, ഭാഗ്യക്കുറി വകുപ്പ് സമ്മാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ.ഡി. അപ്പച്ചൻ, ഭാഗ്യക്കുറി വകുപ്പ് പബ്ലിസിറ്റി ഓഫീസർ അനിൽ ഭാസ്‌കർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ അനിൽ, അസി. ഭാഗ്യക്കുറി ഓഫീസർ ഷാജു എന്നിവർ പങ്കെടുത്തു. 300രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ 19 ന് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 10 പേർക്ക് 5 കോടി രൂപയും മൂന്നാം സമ്മാനം 20 പേർക്ക് 2 കോടിയും നൽകും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ ഒമ്പത് പേർക്ക് ലഭിക്കും. ഒരു ലക്ഷം രൂപയുടെ 180, 5000 രൂപയുടെ 31,500, 3000 രൂപയുടെ 31500, 2000 രൂപയുടെ 45,000, 1000 രൂപയുടെ 2,17,800 എണ്ണം സമ്മാനങ്ങളും ലഭിക്കും. 90 ലക്ഷത്തോളം ടിക്കറ്റുകൾ വില്ക്കും.