തൃപ്രയാർ: നാലമ്പല ദർശനത്തിന്റെ ഭാഗമായി തൃപ്രയാറിൽ ഞായറാഴ്ച തീർത്ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ മുതൽ തന്നെ ഭക്തരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. തീർത്ഥാടനം തുടങ്ങിയ ശേഷം ആദ്യമായാണ് തിരക്ക് അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്നോടെ തന്നെ പടിഞ്ഞാറെ നടയിൽ ഭക്തരുടെ നീണ്ട നിര ദർശനത്തിനായി കാത്തുനിന്നു. മൂന്നരയോടെയാണ് ഭക്തരെ ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേശിപ്പിച്ചത്. മഴ നനയാതെ വരി നിൽക്കാൻ പന്തൽസൗകര്യം ഏർപ്പെടുത്തിയിരുന്നത് ഭക്തർക്ക് അനുഗ്രഹമായി. വരിയിൽ നിന്ന് ക്ഷീണിച്ചവർക്ക് ചുക്കുകാപ്പിയും ശുദ്ധജലവും നലകി.