ചാവക്കാട്: തകർന്നു കിടക്കുന്ന ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവത്ര പുതിയറയിൽ ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ പടിഞ്ഞാറൻ മേഖല കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. ഉപരോധസമരം ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ് തേർളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ വൈസ് പ്രസിഡന്റ് പ്രകാശൻ കാഞ്ഞിരപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. അനിൽകുമാർ, തേർളി നാരായണൻ, ഷിജി പൊന്നരാശേരി തുടങ്ങിയവർ സംസാരിച്ചു. ഉപരോധ സമരത്തിന് മുനിസിപ്പൽ ഭാരവാഹികളായ ജിജേഷ് കാഞ്ഞിരപ്പറമ്പിൽ, നിഖിൽ വാഴപ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി.