ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ഹൃദയാഘാതം മൂലം കളത്തിക്കാട്ടില്‍ വേലായുധൻ (51) മരിച്ചു. സൗദിയില്‍ നിന്നും നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്കിടെ ഡല്‍ഹിയില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷം മുമ്പാണ് വേലായുധന്‍ നാട്ടില്‍ വന്നുപോയത് . സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: ലതിക. മക്കള്‍: അമല്‍ കൃഷ്ണ, വിഷ്ണുമായ.