ഗുരുവായൂർ: ക്ഷേത്ര നടയിലെ സ്ഥാപനങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ടാപ്പിലെത്തിയത് ദുർഗന്ധം വമിക്കുന്ന കറുത്ത വെള്ളം. ഞായറാഴ്ച രാവിലെയാണ് ടാപ്പുകളിൽ കറുത്ത വെള്ളം എത്തിയത്.
ട്രഞ്ചിംഗ് ഗ്രൗണ്ട് ഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് രണ്ട് ദിവസമായി കുടിവെള്ള വിതരണം നിറുത്തിവച്ചിരിക്കുകയായിരുന്നു. പൈപ്പ് പൊട്ടിയ ഭാഗത്തുകൂടി മലിന ജലം പൈപ്പിൽ കയറിയിട്ടുണ്ടോയെന്നാണ് സംശയിക്കുന്നത്. ആറ് മാസം മുമ്പ് എടപ്പുള്ളി, അങ്ങാടിത്താഴം ഭാഗത്ത് മലിന ജലം കലർന്ന വെള്ളം വിതരണം ചെയ്തതിനെ തുടർന്ന് നിരവധി പേർ ചികിത്സ തേടിയിരുന്നു.
............................................
കറുത്ത വെള്ളം പൈപ്പുകളിലൂടെ എത്താൻ ഇടയായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് അസി. എൻജിനീയര്‍ സി.എം. മനസ്വി പറഞ്ഞു.