ഗുരുവായൂർ: തമ്പുരാൻപടി കരിവന്നൂർ കെ.പി. നാരായണൻ (89) നിര്യാതനായി. പുന്നയൂർക്കുളം രാമരാജ യു.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഗ്രന്ഥശാല പ്രവർത്തകൻ, തമ്പുരാൻപടി യുവജന സമാജം വായനശാലയുടെ പ്രസിഡൻറ്, ലൈബ്രേറിയൻ, കെ.എസ്.എസ്.പി.യു ബ്ലോക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലുള്ളവരെയും ഉൾപ്പെടുത്തി പുന്നത്തൂർ കോട്ട അയൽക്കൂട്ടം എന്ന സംഘടന രൂപവത്ക്കരിച്ചിട്ടുണ്ട്. പ്രാദേശിക ചരിത്രത്തിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. പൂക്കോട് പഞ്ചായത്തിൻറെയും ഗുരുവായൂർ നഗരസഭയുടെയും വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ നായർ, ശങ്കുണ്ണി നായർ, ജാനകിയമ്മ, മൂകാമ്മിയമ്മ, കുഞ്ഞിലക്ഷ്മി.