മാള: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷീര കർഷകർ മാള ക്ഷീര വികസന ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കാലിത്തീറ്റ വില നിയന്ത്രിക്കുക, പാൽ വില വർദ്ധിപ്പിക്കുക, ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമഗ്ര ക്ഷീര കർഷക സംഘവുമായി ചേർന്നായിരുന്നു സമരം. ധർണ മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. കെ.വി. രാജു അദ്ധ്യക്ഷത വഹിച്ചു. കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ഡി പോൾസൺ, തോമസ് മണവാളൻ, പി.കെ ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു...