മലയോര മേഖലയിൽ

ജലസംഭരണികളിൽ ജലനിരപ്പുയർന്നത് ആശ്വാസകരമാണെങ്കിലും മലയോരമേഖലകളിലെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. അതിരപ്പിളളി, ചിമ്മിനി, പീച്ചി, വാഴാനി, കുറാഞ്ചേരി, പുത്തൂർ, കുതിരാൻ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്. മലയോര മേഖലയിൽ വാസയോഗ്യമായ സ്ഥലത്ത് വീടുവയ്ക്കാനുള്ള ഭാഗങ്ങളിൽ നിന്ന് മാത്രം മണ്ണെടുത്താൽ മതിയെന്നും മണ്ണിടിച്ചിൽ തടയുന്നതുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിന്റെ അളവ് എൻജിനീയർമാർ പരിശോധിക്കണമെന്നും പ്രളയകാലത്ത് കർശന നിർദ്ദേശം നൽകിയിരുന്നു.

വീടുകൾക്ക് പിറകിലുള്ള കുന്നുകൾ കുത്തനെ ഇടിക്കരുതെന്നും വനത്തിനുള്ളിൽ നിന്നും മണ്ണെടുക്കുന്നത് അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഒളിഞ്ഞും തെളിഞ്ഞും മണ്ണെടുപ്പ് നടന്നിരുന്നതായി പറയുന്നു.

ജലവിതാനം ഇങ്ങനെ

പീച്ചി ഡാം

ജലവിതാനം 69.62 മീറ്റർ ( 79 മീറ്റർ പരമാവധി ശേഷി) ഞായറാഴ്ച 69.14 24

മണിക്കൂറിൽ 48 സെന്റീമീറ്റർ വെള്ളമാണ് പീച്ചിയിൽ ഉയർന്നത്.

സംഭരണശേഷിയുടെ 19.64 ശതമാനം വെള്ളം

മഴ തുടരുന്നതിനാൽ ശക്തമായ നീരൊഴുക്ക്

ചിമ്മിനി ഡാം

ജലനിരപ്പ് 56.24 മീറ്റർ

(സംഭരണ ശേഷിയുടെ 24.07 ശതമാനം).

കഴിഞ്ഞദിവസം 55.56 മീറ്റർ

വാഴാനി ഡാം

ജലനിരപ്പ് 49.97 മീറ്റർ

(സംഭരണശേഷിയുടെ 23.65 ശതമാനം).

കഴിഞ്ഞദിവസം 49.4 മീറ്റർ

പെരിങ്ങൽക്കുത്ത് ഡാം

420.1 മീറ്ററായതോടെ ഡാം തുറന്നു

ഷോളയാർ ഡാം

2602.6 അടി (സംഭരണശേഷിയുടെ 24.53 ശതമാനം)