ചാവക്കാട്: മേഖലയിലെ മുതിര്‍ന്ന സിപിഐ നേതാവ് പുന്ന രായംമരക്കാര്‍ വീട്ടില്‍ ആര്‍.എം.കുഞ്ഞുമോന്‍ (82) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: കയ്യുണ്ണി. മക്കള്‍: മുബാറക് (ഗള്‍ഫ്), റസിയ, റഫിയ, റമിയ. മരുമക്കള്‍: ഷെഫീന, കബീര്‍, ഉമ്മര്‍. 64ല്‍ പാര്‍ട്ടി പിളര്‍പ്പു മുതല്‍ സിപിഐയോടൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുധീരന്‍, മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, ലോക്കല്‍ സെക്രട്ടറി എ.എം. സതീന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.