ചാലക്കുടി: നഗരസഭയിലെ വി.ആർ.പുരം പട്ടികജാതി കോളനിയുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്ന സ്ഥലത്ത് പ്രളയദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടം നിർമ്മിക്കാൻ നടക്കുന്ന നീക്കത്തിൽ പ്രതിഷേധം. കസ്തൂർബാ കേന്ദ്രത്തിൽ ചേർന്ന പട്ടികജാതി സംഘടനകളുടെയും പ്രദേശവാസികളുടെയും യോഗമാണ് പ്രതിഷേധിച്ചത്. ഐ.ടി.ഐ, ഹെൽത്ത് സെന്റർ എന്നിവയുടെ വികസനത്തിന് അനുയോജ്യമായ സ്ഥലമാണെന്നും അതിനാൽ ഈ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് അധികതർക്ക് നിവേദനം നൽകുന്നതിനും തീരുമാനമായി. മുനി. കൗൺസിലർ ആലീസ് ഷിബു അദ്ധ്യക്ഷയായിരുന്നു. കൗൺസിലർ ഷിബു വാലപ്പൻ, വിവിധ സംഘടനാ നേതാക്കളായ കെ.സി. തങ്കപ്പൻ, വി.വി. വേലായുധൻ, കെ.വി. കാർത്യായനി, സാജു കല്ലൂക്കരൻ തുടങ്ങിയവർ സംസാരിച്ചു.