തൃപ്രയാർ: ഇന്ത്യൻ ചന്ദ്രപര്യവേഷണ ചരിത്രദൗത്യം ചന്ദ്രയാൻ 2 വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയരുന്ന അതേസമയം കഴിമ്പ്രം വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും സാക്ഷിനിറുത്തി വിദ്യാലയ അങ്കണത്തിൽ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം നടത്തി.

കുട്ടികൾ തയ്യാറാക്കിയ ചന്ദ്രയാൻ 2 വിന്റെ വലിയ സ്റ്റിൽ മോഡൽ പ്രദർശനത്തിന് തയ്യാറാക്കിയിരുന്നു.

കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളുടെ വിപുലമായ പ്രദർശനവും സ്കൂൾ ഡൈനിംഗ് ഹാളിൽ നടന്നു. റോക്കറ്റ് വിക്ഷേപണത്തിന്റെ അടിസ്ഥാന ശാസ്ത്ര തത്വം മനസിലാക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പിയും സൈക്കിൾ പമ്പും ഉപയോഗിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ നടത്തിയ വിക്ഷേപണത്തിന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കൗണ്ട്ഡൗൺ നടത്തി. ആവേശകരമായ പ്രവർത്തനങ്ങൾക്ക് ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകരായ ഹരീഷ്, റഷീദ്, രാമചന്ദ്രൻ എന്നിവരുടെ നിസ്വാർത്ഥമായ സഹകരണവും മാർഗനിർദേശവും ലഭിച്ചു. പ്രിൻസിപ്പൽ ഒ. വി സാജു, വൈസ് പ്രിൻസിപ്പാൾ എം. കെ മനോജ് എന്നിവർ കുട്ടികളോട് സംസാരിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്ര അദ്ധ്യാപകരും വിദ്യാർത്ഥികളായ ആദിത്യൻ , നിഹാൽ, സാബിത്ത്, വൈദവ്, ഷിഫാസ്, അവൻ മാധവ് എന്നിവർ നേതൃത്വം നൽകി..