nada-yogam
എൻ.ഡി.എ കയ്പ്പമംഗലം നിയോജകമണ്ഡലം നേതൃയോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: എൻ.ഡി.എ കയ്പ്പമംഗലം നിയോജകമണ്ഡലം നേതൃയോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.പി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥ്, ബി.ജെ.പി മണ്ഡലം സെക്രട്ടറി സി.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു...