vadakkekkadrain
വെള്ളക്കെട്ട് രൂക്ഷം

വടക്കെക്കാട്: നാല്ലാംകല്ല് കൂളിയാട്ട് പാടം കോളനി പരിസരം മുതല്‍ മണികണ്ഠേശ്വരം മെയിന്‍ റോഡ് വരെ വെള്ളക്കെട്ട് രൂക്ഷം . മുന്‍പുണ്ടായിരുന്ന കൈത്തോടുകളെല്ലാം നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് കോളനിവാസികളുടെ കുറ്റപ്പെടുത്തൽ. ഗതാഗത സംവിധാനം തടസ്സപ്പെട്ടതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വില്ലേജ് ഓഫീസിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു മാസമായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. റോഡ് ഉയര്‍ത്തുകയോ പൈപ്പ് സ്ഥാപിക്കുകയോ അടിയന്തരമായി ചെയ്തു തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.