പെരിങ്ങോട്ടുകര : തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ 27 മുതൽ ആഗസ്റ്റ് 2 വരെ സൗജന്യ ഔഷധക്കഞ്ഞി വിതരണം നടക്കും. കീഴ്പ്പിള്ളിക്കര ഹെൽത്ത് സെന്ററിൽ 27ന് രാവിലെ അ‌ഡ്വ. എ.യു രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്യും. സി.എൽ ജോയ് അദ്ധ്യക്ഷത വഹിക്കും. പാവപ്പെട്ട രോഗികൾക്ക് പുതപ്പ്, കഷായം, ചികിത്സാസഹായം എന്നിവയുടെ വിതരണവും ഉണ്ടാവും. എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തണൽ പ്രവർത്തകൻ ജോയ് ആന്റണി, ജീവകാരുണ്യപ്രവർത്തകൻ അലി മുള്ളൂർക്കര എന്നിവരെ ആദരിക്കും.