pakal-veedu
പഞ്ചയത്ത് അധികൃതരുടെ അനാസ്ഥയാൽ ലക്ഷ്യം കാണാതെ പോയ പദ്ധതി

കുറ്റിച്ചിറ: ഏഴ് വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച് ഗ്രാമ പഞ്ചായത്തിന് കൈമാറിയ പകൽ വീട്ടിൽ ഇനിയും വെള്ളവും വെളിച്ചവും എത്തിയില്ല. വയോധികർക്കായി പണികഴിപ്പിച്ച വീട് ഇതുമൂലം ലക്ഷ്യം കാണാതെ അനാഥാവസ്ഥയിൽ.

വീടിന് സമീപത്തെ കുളത്തിൽ നിന്നും ചെളിയെടുത്ത് റോഡിന്റെ വക്കിൽ ഇട്ടിരുന്നു. മഴ പെയ്തപ്പോൾ ഒലിച്ചിറങ്ങി റോഡ് ഇപ്പോൾ ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. കാൽനടയാത്രക്കാർക്കാണ് കൂടുതൽ ദുരിതം. മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ചെങ്കിലും ആരും ചെവി കൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

പകൽവീട്ടിൽ വെള്ളവും വെളിച്ചവും എത്തിച്ച് വയോജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് ഫ്രണ്ട്‌സ് ഫാർമേഴ്‌സ് യുണിറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ കെ.പി. മാത്യു അദ്ധ്യക്ഷനായി. മാത്യു ജോൺ, കെ.ടി. ബെന്നി, പി.ആർ. ഭാസ്കരൻ, എം.ആർ. സാബു, കെ.സി. വിൻസെന്റ് എന്നിവർ പങ്കെടുത്തു.