തൃശൂർ: എഴുത്തുകാർ കണ്ണടച്ചാൽ സമൂഹശരീരം ജീർണ്ണിക്കാൻ തുടങ്ങുമെന്ന് വൈശാഖൻ പറഞ്ഞു. അയനം സാംസ്‌കാരിക വേദിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വെബ്സൈറ്റ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ശക്തമായ സാമൂഹിക പ്രതിരോധം ആവശ്യമായ ഈ കാലഘട്ടത്തിൽ അതിന് നേതൃത്വം നൽകാൻ സാംസ്‌കാരിക സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അഭിപ്രായപ്പെട്ടു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിച്ചു. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, സി.എൻ. വിജയരാഘവൻ, അയനം കൺവീനർ പി.വി. ഉണ്ണിക്കൃഷ്ണൻ, സജി സൗപർണ്ണിക, ടി.എം. അനിൽ കുമാർ, യു.എസ്. ശ്രീശോഭ്, സനിത അനൂപ് എന്നിവർ പ്രസംഗിച്ചു.