ചാവക്കാട്: കടലിലെ മത്സ്യബന്ധനത്തിന് ട്രോളിംഗ് നിരോധനം വിലങ്ങായതിനാൽ ചേറ്റുവ പുഴയിലെ മത്സ്യം തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. വിവിധ ബണ്ടുകളിലെ ചീപ്പ് തുറന്ന് പുഴയിലേക്ക് വെള്ളം ഒഴുക്കിയതാണ് മത്സ്യലഭ്യതയ്ക്ക് കാരണം. കനത്ത മഴയിൽ പുഴവെള്ളത്തിന്റെ ഏറ്റവും, ഇറക്കവും നോക്കിയാണ് തൊഴിലാളികൾ മത്സ്യം പിടിക്കാൻ ഇറങ്ങുന്നത്. കിട്ടുന്ന മത്സ്യങ്ങൾ ചേറ്റുവ റോഡരികിലുള്ള മീൻ തട്ടുകാർക്ക് മൊത്തമായി വിൽക്കുകയാണ് തൊഴിലാളികൾ ചെയ്യുന്നത്.