തൃശൂർ: ദീർഘകാല സർവീസിനേക്കാളുപരി സർവീസിലിരിക്കുന്ന കാലഘട്ടത്തിൽ പൊതുസേവനം മികച്ച രീതിയിൽ നിർവഹിക്കപ്പെടുന്നതാണ് പ്രധാനമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ പറഞ്ഞു. കാർഷിക സർവകലാശാലയിൽ നിന്ന് വിരമിക്കുന്ന ബി. ഷിറാസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായിരുന്ന ബി. അജിത്കുമാർ, എസ്. ഗോപകുമാർ, ഫിഷറീസ് സർവകലാശാലയിലേക്ക് സ്ഥലംമാറി പോകുന്ന വിനോദ് സേവ്യർ എന്നിവർക്ക് കെ.എ.യു. എംപ്ലോയീസ് അസോസിയേഷൻ വെള്ളാനിക്കര യൂണിറ്റ് നൽകിയ യാത്രഅയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് പി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എം. അവറാച്ചാൻ, കെ.എ.യു. ഫാം വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി കെ.വി. ജോസ്, ഫാം വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി സുരേഷ് ബാബു, എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി, ജനറൽ കൗൺസിൽ അംഗം പി.കെ. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.