unni
റൂറൽ ഡെവലപ്മെൻ്റ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ടിനെ ആദരിക്കുന്നു

തൃശൂർ: മാലിന്യ സംസ്‌കരണ സന്ദേശം ജനങ്ങളിലെത്തിക്കാൻ തയ്യാറാക്കിയ 'സൽപ്രവൃത്തിക്ക് സ്വാതന്ത്ര്യം' ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം 28ന് ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൽ നടത്തും. റൂറൽ ഡെവലപ്മെൻ്റ് ഒാഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ മന്ത്രി വി. എസ്. സുനിൽകുമാർ അണിയറ പ്രവർത്തകരെ ആദരിച്ചു. കാർളി ക്രിയേഷൻസിന്റെ ബാനറിൽ മറ്റം സെന്റ് ഫ്രാൻസിസ് ഗേൾസ് സ്‌കൂൾ സംസ്‌കൃതം അദ്ധ്യാപകനായ വി.പി. പരമേശ്വരൻ നിർമ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട് ആണ്. രവീന്ദ്രൻ കെ. മേനോനാണ് സംവിധായകൻ. മാടമ്പ് കുഞ്ഞുകുട്ടൻ, നന്ദകിഷോർ, അഡ്വ. അമൽ ചുള്ളിപ്പറമ്പിൽ, ഉണ്ണി അരിയന്നൂർ, ശശി പുന്നൂർ, രാധാകൃഷ്ണൻ കേച്ചേരി, രാധിക രാജീവ് കുമാർ, പ്രഭാവതി രാധാകൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചു.