local-news-thrissur

ചാലക്കുടി: കീർത്തികേട്ട ചാലക്കുടിച്ചന്തയ്ക്ക് ഇപ്പോൾ ആ പെരുമയില്ല. ഇന്നത്തെ അവസ്ഥ ഗുരുതരം, ഒപ്പം ആരോഗ്യത്തിന് ഹാനികരവും. ആർത്തിയോടെ ചിക്കൻ രുചിക്കുന്നവർ ഈ ദൃശ്യത്തിലേക്കൊന്ന് കണ്ണെത്തിക്കണം.

വിൽപ്പനക്കാരൻ അൽപ്പം മാറി നിന്നപ്പോഴത്തെ അവസ്ഥയാണിത്. പരിസരത്തെ കാക്കകളെല്ലാം കടയ്ക്കുള്ളിലെത്തി. ഒത്തുകിട്ടിയ ചാകര നന്നായി പ്രയോജനപ്പെടുത്തി. മാംസം മുറിക്കുന്ന മുട്ടി മുതൽ കടയ്ക്കുള്ളിലെ എല്ലാ ഭാഗത്തും ചാടിയും പറന്നും കാക്കകൾ വയറുനിറച്ചു. പിന്നീട് മാംസം കഴുകാൻ വച്ച വെള്ളം കൊണ്ട് ദാഹവും അകറ്റി.

കടക്കാരൻ വരുംമുൻപേ ഒന്നും രണ്ടും ഉൾപ്പെടെയുള്ള കാര്യസാദ്ധ്യവും കഴിഞ്ഞായിരുന്നു കാക്കകളുടെ മടക്കം. ആളനക്കമുണ്ടായതോടെ പറന്നകന്നു. പിന്നീടെത്തിയ വിൽപ്പനക്കാർ ഇതൊന്നും ശ്രദ്ധിക്കാതെ കച്ചവടത്തിലും മുഴുകി. കഥയറിയാത്ത പാവം ഉപഭോക്താക്കൾ ഈ സമയം അസ്സൽ ചിക്കനും വാങ്ങി ഗമയോടെ മടങ്ങുകയായിരുന്നു.