ചാലക്കുടി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പുഴയില്‍ ചാടിയ അന്നനാട്ടിലെ പടയാട്ടില്‍ ജോണ്‍സനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന്റെ പേരിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാന്‍ ഔദ്യോഗികമായി അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്. ഭാര്യ സീമയെയാണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന്‌ സ്വന്തം സ്‌കൂട്ടറില്‍ കയറി ചാലക്കുടി പുഴമ്പാലത്തിന് മുകളിലെത്തുകയും പുഴയിലേക്ക് ചാടുകയുമായിരുന്നു. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ബേബിയെന്ന ആളാണ് ജോണ്‍സനെ രക്ഷപ്പെടുത്തിയത്. ജോണ്‍സനും സീമയും കുറേക്കാലം വിദേശത്ത് നഴ്‌സുമാരായി ജോലി നോക്കിയിരുന്നു. നാട്ടിലെത്തിയ ശേഷം കുടുംബ കലഹം സ്ഥിരമായിരുന്നു...