തൃപ്രയാർ : തൃപ്രയാർ ജലോത്സവം സെപ്തംബർ 11ന് തിരുവോണനാളിൽ നടക്കും. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ജലോത്സവം വേണ്ടെന്ന് വച്ചിരുന്നു. ഈ വർഷം പൂർവ്വാധികം ഭംഗിയോടെ നടത്താൻ സുവർണ്ണ കോളേജിൽ ചേർന്ന സംഘാടകസമിതി പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. കെ.വി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പ്രേമചന്ദ്രൻ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. എം.വി പവനൻ, ബെന്നി തട്ടിൽ, ടി.കെ ദേവദാസ്, കെ. ദിനേശ് രാജ, നന്മ ചന്ദ്രൻ, പി.സി ശശിധരൻ ആന്റോ തൊറയൻ എന്നിവർ സംസാരിച്ചു. ജൂലായ് 30ന് വിപുലമായ സംഘാടക സമിതി യോഗം നടക്കും...