തൃശൂർ : മുറ്റിച്ചൂരിൽ വീടുകൾക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണ കേസിൽ അഞ്ച് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. പടിയം സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, ഹിരത്ത്, കാരമുക്ക് സ്വദേശി അഖിൽ, മുറ്റിച്ചൂർ സ്വദേശികളായ അഷിൻ, നിർമ്മൽ എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങോട്ടുകര കാഞ്ഞിരത്തിങ്കൽ ദിനേഷ് , മണലൂർ സ്വദേശികളായ ചിറയത്ത് സായിഷ്, പാലയ്ക്കൽ വീട്ടിൽ വിനായക്, നാട്ടിക കാളക്കുടവത്ത് സുജീഷ്, പടിയം പള്ളിയിൽ സനൽ എന്നിവരടക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവൻ പേരും പിടിയിലായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മുറ്റിച്ചൂർ കാരാമാക്കൽ പ്രദേശത്ത് ഏഴ് വീടുകൾക്ക് നേരെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമണം നടത്തിയത്. ഫേസ് ബുക്കിൽ തുടങ്ങിയ പോരാണ് ആക്രമണത്തിൽ കലാശിച്ചത്...