vijayolsavam
ചാലക്കുടി നഗരസഭയുടെ വിജയോത്സവം-2019 മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സർക്കാർ വിദ്യാലയങ്ങളിലേക്ക് എത്തിയ വിദ്യാർത്ഥികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ അധികമാണെന്നും പൊതു വിദ്യാഭ്യാസത്തിന്റെ മികച്ച നേട്ടമാണിതെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. നഗരസഭയുടെ വിജയോത്സവം2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

മികച്ച പൊലീസ് സ്റ്റേഷനുള്ള നഗരസഭയുടെ ഉപഹാരം സി.ഐ: ജെ. മാത്യു ഏറ്റുവാങ്ങി. സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശ്വേത കെ. സുഗതനും ഉപഹാരം നൽകി. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ആലീസ് ഷിബു, യു.വി. മാർട്ടിൻ, ഗീത സാബു, പി.എം. ശ്രീധരൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, സി.ഐ: ജെ. മാത്യു, അഡ്വ.ബി ജു ചിറയത്ത്, സെക്രട്ടറി ടോബി തോമസ് എന്നിവർ പ്രസംഗിച്ചു.