തൃത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ലഭിച്ച കായകല്പ അവാർഡ് മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവനും ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. രാധാകൃഷ്ണനും ഏറ്റുവാങ്ങുന്നു.
വാടാനപ്പിള്ളി: കായകൽപ്പ അവാർഡ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ തൃത്തലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചു. സംസ്ഥാനതലത്തിൽ കായകൽപ്പ അവാർഡിന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തൃത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം ഒന്നാം സ്ഥാനം നേടിയിരുന്നു. ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആറ് ലക്ഷം രൂപയാണ് സമ്മാനതുകയായി ലഭിച്ചത്.
ടി.എം.ഒ കോൺഫറൻസ് ഹാളിൽ നടത്തിയ സമ്മാനദാന ചടങ്ങ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോക്ടർ റീന കെ.ജെ, ഡി.പി.എം ഡോ. സതീശൻ ടി.പി എന്നിവർ സംസാരിച്ചു. തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനായി അവാർഡ് ബ്ലോക്ക് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവനും ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. രാധാകൃഷ്ണനും ചേർന്ന് ഏറ്റുവാങ്ങി. ആശുപത്രി ജീവനക്കാരും വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷജിത്ത് വടക്കുഞ്ചേരി എന്നിവർ സംബന്ധിച്ചു. വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.
പൊതുആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആശുപത്രികളുടെ സൗകര്യങ്ങൾ ഉയർത്തുന്നതിനും സേവനങ്ങൾ മികവുറ്റതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് വിവിധ തരം അക്രഡിറ്റേഷൻ പരിപാടികൾ സർക്കാർ ആവിഷ്ക്കരിച്ചിരുന്നു.
..........................................
അക്രഡിറ്റേഷൻ അവാർഡ് ലഭ്യമാക്കുന്നത്
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിതം
ശുചിത്യപാലനം
അണുബാധ നിയന്ത്രണം
മാലിന്യ നിർമ്മാർജനം
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ
സേവനങ്ങളുടെ ലഭ്യത
ജീവനക്കാരുടെ ആശുപത്രി സേവനങ്ങളെ കുറിച്ചുള്ള അറിവ്
രോഗികൾക്ക് ആശുപത്രി സേവനങ്ങളെ കുറിച്ചുള്ള അഭിപ്രായം എന്നിവ വിലയിരുത്തിയാണ് അക്രഡിറ്റേഷൻ അവാർഡ് ലഭ്യമാക്കിയത്.