ചാലക്കുടി: പ്രളയത്തിൽ തകർന്ന താലൂക്ക് ആശുപത്രിയുടെ വളർച്ച ഇപ്പോൾ സ്വകാര്യ ആശുപത്രിയെപ്പോലും വെല്ലുന്ന രീതിയിലാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഫെഡറേഷൻ ഒഫ് ഒപ്‌സ്ട്രീക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഒഫ് ഇൻഡ്യ (ഫോഗ്‌സി) നൽകിയ ഉപകരണങ്ങൾ താലൂക്ക് ആശുപത്രിക്ക് വേണ്ടി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യ മേഖലയുടെ ഉയർച്ചയിൽ ഉന്നതമായ പങ്ക് വഹിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി.ഡി. ദേവസ്സി എം.എൽ.എ അദ്ധ്യക്ഷനായി. ഫോഗ്‌സി നാഷണൽ പ്രസിഡന്റ് നന്ദിത പൾഷേട്കർ പതിമൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ മന്ത്രിക്ക് കൈമാറി.
നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ പി.കെ. വിൽസൺ പാണാട്ടുപറമ്പിൽ, ഫോഗ്‌സി വൈസ് പ്രസിഡന്റ് ഡോ. അശ്വന്ത്, നാഷണൽ സെക്രട്ടറി ജയ്ദീപ് ടാങ്ക്, നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത സാബു, ഡോ. കെ.ജെ. റീന, ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ. പൈലി, ഡോ. രമേഷ്‌കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് എന്നിവർ സംസാരിച്ചു.