ചാലക്കുടി: ആനമല ജംഗ്ഷനില്‍ ബിവറേജ് കോര്‍പറേഷന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് മദ്യക്കുപ്പികള്‍ നിറച്ച വാഹനം ഇവിടുത്തെ വല്ലൂരാന്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെത്തിയത്. വിവരം മുന്‍കൂട്ടി അറിഞ്ഞ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടുകയും ലോറി തിരിച്ചയക്കുകയുമായിരുന്നു. മാര്‍ക്കറ്റിലെ ബിവറേജ് ഷോപ്പിനോടനുബന്ധിച്ച് സൂപ്പര്‍ മര്‍ക്കറ്റിനായി കെട്ടിടം നിര്‍മ്മിച്ചു നല്‍കാമെന്ന് നഗരസഭ കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതു വൈകിയപ്പോഴാണ് അവര്‍ പുതിയ സ്ഥലം തേടിയത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി..