ചേലക്കര: വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ ചെറുകര മേലേടത്തുപറമ്പിൽ ശരത് കുമാറിനെ (22) പഴയന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. പഴയന്നൂർ കല്ലേപ്പാടം തുരുത്തിപ്പറമ്പിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കുത്തേറ്റ് യുവതിക്ക് ഇടത്തേ തോളിൽ മുറിവ് പറ്റി. പിടിവലിക്കിടെ കൈയ്ക്ക് പൊട്ടലുമുണ്ടായി. ഈ സമയത്ത് വീട്ടിൽ വിദ്യാർത്ഥിനിയും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രമം നടത്തി യുവാവ് പോയ ശേഷം രാത്രിയിൽ പിതാവ് വീട്ടിലെത്തിക്കഴിഞ്ഞ ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതും പൊലീസിൽ പരാതിപ്പെട്ടതും. വിദ്യാർത്ഥിനി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.