silvy
സിൽവി സേവ്യർ

മാള: കുഴൂർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് അംഗം സിൽവി സേവ്യറിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന പി. ശാന്തകുമാരിയുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സിൽവി സേവ്യറിന് ആറും എതിർസ്ഥാനാർത്ഥികളായ എൽ.ഡി.എഫിലെ നന്ദിത വിനോദിന് അഞ്ചും ബി.ജെ.പിയിലെ പ്രഭാവതിക്ക് രണ്ടും വോട്ടുകൾ ലഭിച്ചു. പഞ്ചായത്ത് ഭരണസമിതിയിൽ ഇപ്പോൾ ആകെ 13 അംഗങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ രണ്ട് വോട്ട് ലഭിച്ച പ്രഭാവതിയെ മാറ്റി നിറുത്തിയാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. അവസാന ഘട്ട വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതോടെ അഞ്ചിനെതിരെ ആറ് വോട്ടുകൾക്ക് സിൽവി സേവ്യർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.