c-n-jayadevan
c n jayadevan

തൃശൂർ: ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ല കമ്യൂണിസ്റ്റ് പാർട്ടിക്കാരെന്നും എം.എൽ.എയെയും മറ്റും പൊലീസ് തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നെന്നും മുൻ എം.പിയും സി.പി.ഐ നേതാവുമായ സി.എൻ. ജയദേവൻ പറഞ്ഞു. ഭീകരമർദ്ദനത്തിൽ പൊലീസിനെതിരെ മുഖ്യമന്ത്രിയിൽ നിന്ന് കടുത്ത നടപടി വേണം. ഇല്ലെങ്കിൽ ജനങ്ങൾ പൊലീസിനെ കൈകാര്യം ചെയ്യുന്ന അവസ്ഥ വരും. കാനം രാജേന്ദ്രൻ ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നുണ്ടോ എന്നറിയില്ല. അദ്ദേഹം സ്വീകരിച്ച നിലപാട് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികരണങ്ങൾ നിലവിലുള്ള രാഷ്ട്രീയ ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കുമെന്ന് അദ്ദേഹം കരുതിയിരിക്കാം. അത്രത്തോളം മുൻകരുതൽ എടുക്കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. കാനത്തിനെതിരെ പ്രതികരിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ പാർട്ടി ഘടകത്തിൽ പ്രതികരിക്കും.