തൃപ്രയാർ: ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിംഗിന്റെ ജില്ലയിലെ രണ്ടാമത്തെ സാക്ഷം ഗ്രാമമായി വലപ്പാട് പഞ്ചായത്തിലെ മൂന്നാം വാർഡിനെ പ്രഖ്യാപിച്ചു. വലപ്പാട് പോസ്റ്റോഫീസിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 500-ാമത്തെ അക്കൗണ്ടാണ് ചേർന്നത്. ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് വി.വി. രാമൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കൃഷ്ണവേണി പ്രമോദ്, ഡിവിഷണൽ ഇൻസ്‌പെക്ടർ സുജ മനോജ്, പോസ്റ്റ് മാസ്റ്റർ മിനി സി.എസ്, ജോസ് താടിക്കാരൻ, സുവർണ്ണ, ശാലിനി എം.പി തുടങ്ങിയവർ സംസാരിച്ചു.