ചാലക്കുടി : ശ്രീനാരയണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയതും ഗുരുദേവ പ്രസ്ഥാനത്തിന്റെ ഭാഗവുമായ ആറ് ക്ഷേത്രങ്ങളിലേക്ക് ചാലക്കുടി ഗായത്രി ആശ്രമത്തിൽ നിന്നും തീർത്ഥാടന പഠന യാത്ര നടത്തുന്നു. ആഗസ്റ്റ് 2 ന് ആശ്രമാദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ 50 പേർ അടങ്ങിയ തീർത്ഥാടന പഠനയാത്ര കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, കാരമുക്ക് ചിദംബര ക്ഷേത്രം, വാടാനപ്പിള്ളി ഗണേശമംഗലം ക്ഷേത്രം, ചാവക്കാട് വിശ്വനാഥക്ഷേത്രം, പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിര സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ ദർശിച്ച് ആരാധന നടത്തും. ഗുരുദേവന്റെ ക്ഷേത്രസങ്കൽപത്തെ കുറിച്ച് പഠന ക്ലാസും ഉണ്ടാകും. ഗുരുദേവ ഭക്തന്മാർ അതാത് പ്രദേശങ്ങൾ കേന്ദ്രികരിച്ച് ഗുരുദേവ ക്ഷേത്രങ്ങളിലൂടെ തീർത്ഥാടന പഠന യാത്ര നടത്തണമെന്ന് സ്വാമി അഭ്യർത്ഥിച്ചു. പഠന യാത്രയുടെ വിവരങ്ങൾക്ക് ഫോൺ 9447409973.