thakarnna-veedu
കോഴിശ്ശേരി രാജീവിന്റെ വീടിന്റെ ഒരു ഭാഗം മഴയിൽ ഭാഗികമായി തകർന്ന നിലയിൽ


കയ്പ്പമംഗലം: ചാമക്കാലയിൽ കനത്ത മഴയിൽ മത്സ്യത്തൊഴിലാളിയുടെ വീട് ഭാഗികമായി തകർന്നു. രാജീവ് റോഡിന് സമീപം കോഴിശ്ശേരി രാജീവിന്റെ ഓട് മേഞ്ഞ വീടിന്റെ ഒരു ഭാഗമാണ് തകർന്നത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. അടുക്കള ഭാഗമാണ് തകർന്നത്. കാലപ്പഴക്കം മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ് വീട് നിൽക്കുന്നത്. പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.