ഗുരുവായൂർ: നിയോജകമണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ 'പ്രതിഭാസംഗമം 2019'ൽ അനുമോദിച്ചു. സിറ്റി പൊലീസ് കമ്മീഷണർ ജി.എച്ച്. യതീഷ്ചന്ദ്ര പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ കൂടിവരുന്ന കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ മൊബൈൽ കമ്പ്യൂട്ടർ ഉപയോഗത്തിൽ രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് യതീഷ്ചന്ദ്ര അഭിപ്രായപെട്ടു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനായി. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, നടൻ ഷൈൻ ടോം ചാക്കോ, ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഡി. ധനീപ്, പി.എം. ജ്യോതിലാൽ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, എം. കൃഷ്ണദാസ്, പി. മുഹമ്മദ് ബഷീർ, ഇ.പി. സുരേഷ്, പി.കെ. സെയ്താലികുട്ടി, വി. അനൂപ്, കെ.എസ്. ശ്രുതി, പി.വി. മുഹമ്മദ് യാസിൻ, ടി.എൻ. മുരളി, ജോഫി കുര്യൻ എന്നിവർ പ്രസംഗിച്ചു.