ashtamichira-ghs
പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു.

മാള: ഒരു വർഷം നീണ്ടുനിൽക്കുന്ന അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ എം. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ഡി. ശങ്കരൻകുട്ടി, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി, ടി.പി. രവീന്ദ്രൻ, ഗൗരി ദാമോദരൻ, രാധ ഭാസ്കരൻ , കെ. മധു, പി.എസ്. ശ്രീജിത്ത്, സി. രഞ്ജിത്ത്, എ.ജി. മുരളീധരൻ, പി.കെ. വിജയൻ, പി.എസ്. മിനി തുടങ്ങിയവർ സംസാരിച്ചു. വിവിധ നാടൻ കലാ അവതരണവും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.