തൃശൂർ: സാഹിത്യകാരൻ മാടമ്പ് കുഞ്ഞുക്കുട്ടന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ജെ.പിയിൽ അംഗത്വം നൽകി. കിരാലൂരിലെ മാടമ്പ് മനയിലെത്തിയാണ് മാടമ്പിന് ഓൺലൈനിലൂടെ മെമ്പർഷിപ്പ് നൽകിയത്. മാടമ്പിനൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ചിത്രഭാനു, ചിത്രഭാനുവിന്റെ പത്‌നി ശാന്ത ടീച്ചർ എന്നിവർക്കും നാഗേഷ് മെമ്പർഷിപ്പ് നൽകി. ബി.ജെ.പി ജില്ലാ ട്രഷറർ ഇ.വി. കൃഷ്ണൻ നമ്പൂതിരി, ജിത്തു വേലൂർ, അശോകൻ മാമ്പറമ്പിൽ, യദുകൃഷ്ണൻ തുടങ്ങിവർ സന്നിഹിതരായിരുന്നു.