മാള: പുത്തൻചിറ പിണ്ടാണി പുഞ്ചപ്പറമ്പിൽ പരേതനായ ഇക്കോരകുട്ടി ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ. മക്കൾ: ജഗദീശൻ (റിട്ട. എ.എസ് ഐ), കമല, പി.ഐ. രവി (മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, ഗുരുധർമ്മ പ്രബോധിനി സഭ ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ.ഡി.പി. പിണ്ടാണി ശാഖ പ്രസിഡന്റ്, പുത്തൻചിറ മേഖല ചെയർമാൻ), പരേതയായ ഗിരിജ, ഷാജി, ഷീല. മരുമക്കൾ: ഗംഗാ, സുരേന്ദ്രൻ, ഉഷ, ഗോപി, ആശ, സദാനന്ദൻ.