കൊടുങ്ങല്ലൂർ: മഹാസമാധി ദിനത്തിൽ കോട്ടപ്പുറം വള്ളംകളി നടത്തുവാനുള്ള നീക്കത്തിൽ നിന്നും കൊടുങ്ങല്ലൂരിലെ സംഘാടക സമിതിയും ഇടത് സർക്കാറും പിന്മാറണമെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമാധി ദിനത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥനകളും വിശേഷാൽ പൂജകളും നടത്തുന്നുണ്ട്. അന്നേ ദിവസം വള്ളംകളി നടത്തുന്നത് ആചാരങ്ങളെ അവഹേളിക്കുന്നതിന് സമാനമാണ്. ഇതുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് അന്നേ ദിവസം കളി നടത്തുവാനുള്ള നീക്കവുമായി മന്നോട്ട് പോയാൽ ഏത് വിധേനയും തടയുമെന്നും ബി.ജെ.പി യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്‌ലാൽ, സെക്രട്ടറി പ്രേംജി, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, കെ.എ. സുനിൽകുമാർ, ശാലിനി വെങ്കിടേഷ്, സി.എം. സദാശിവൻ, ഡോ. ആശാലത എന്നിവർ സംസാരിച്ചു..