വാടാനപ്പിള്ളി : തളിക്കുളം പഞ്ചായത്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നടത്തുന്നത് സമരാഭാസമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത. വികസന പ്രവർത്തനങ്ങളെ എതിർക്കുന്ന നിലപാടാണ് ഇവരുടേത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ അഴിമതി മൂലം പൊറുതി മുട്ടിയ ജനം മൂലക്കിരുത്തിയ ഇവർ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഒരു പദ്ധതിയും തളിക്കുളത്ത് നടപ്പാക്കാൻ യു.ഡി.എഫിന് മുൻതൂക്കമുള്ള കൂടുംബശ്രീ താല്പര്യം കാണിക്കുന്നില്ല. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഇവരെന്നും പ്രസിഡന്റ് ആരോപിച്ചു.