തൃശൂർ : ഈ റോഡിലെ ശ്രീമഹാലക്ഷ്മി സ്ഥാപനത്തിൽ നിന്നും ചെങ്ങാലൂർ അൽഫോൺസാ ഓയിൽ മില്ലിലേക്ക് കൊണ്ടുവരികയായിരുന്ന ആറര ലക്ഷത്തോളം വിലവരുന്ന 9,465 കിലോ പാമോലിൻ ഓയിൽ ആമ്പല്ലൂരിൽ പിടികൂടി. വാഹനത്തിന്റെ ടയർ പഞ്ചറായതിനിടെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ഫുഡ് സേഫ്റ്റി ഓഫീസർമാരെ വിവരം അറിയിച്ചു. എണ്ണയുടെ സാമ്പിൾ പരിശോധനയ്ക്കായി ലാബറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് ബന്ധപ്പെട്ടവരുടെ പേരിൽ നിയമ നടപടി എടുക്കും. എണ്ണയുടെ ഗുണനിലവാരത്തിൽ സംശയമുള്ളതിനാൽ ടാങ്കർ ലോറി ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ ചെക്ക് പോസ്റ്റ് കടത്തി വിട്ടു. അസി. കമ്മീഷണർ ജി. ജയശ്രീയുടെ നിർദ്ദേശ പ്രകാരം ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഉദയശങ്കർ പി.യു, അനിലൻ കെ.കെ എന്നിവരും പുതുക്കാട് ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രജിത്ത് കെ. ഡേവിസും പരിശോധനയിൽ പങ്കെടുത്തു...