ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി മേലേടം കൃഷ്ണൻ നമ്പൂതിരി (82) നിര്യാതനായി. മുക്കം അടി തൃക്കോവിൽ ക്ഷേത്രം ട്രസ്റ്റി മെമ്പറാണ്. അടിയന്തിരാവസ്ഥകാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണി അന്തർജ്ജനം. മക്കൾ: ശ്രീദേവി, പത്മനാഭൻ. മരുമക്കൾ: അഡ്വ. പ്രതാപ്.ജി. പടിയ്ക്കൽ, ജയശ്രീ. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് ചെറുതുരുത്തി ശാന്തിതീരത്ത്.