ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം മമ്മിയൂർ തലേക്കര വാസു (74) നിര്യാതനായി. റിട്ട. എക്സൈസ് അസി.കമ്മിഷണറായിരുന്നു. മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് മുൻ അംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മമ്മിയൂരിലെ വസതിയിൽ. ഭാര്യ: ടി.കെ.ലത ( റിട്ട. പ്രധാനാധ്യാപിക., ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ ). മക്കൾ: വിനോദ് (മസ്കറ്റ്), ഡോ. സ്മിത (ആയുർവേദ മെഡിക്കൽ ഓഫീസർ, അവിട്ടത്തൂർ), സൗമ്യ (ഖത്തർ). മരുമക്കൾ: കഞ്ചൻ, ഡോ.പ്രീതൻ, രാജേഷ്.