തൃപ്രയാർ: നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എ.വി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ് സുരേഷ് ബാബു, പി.കെ സുഭാഷ് ചന്ദ്രൻ, എൻ.എ.പി സുരേഷ് കുമാർ, സി.ആർ അശോകൻ, എം.ജി രഘുനന്ദനൻ എന്നിവർ സംസാരിച്ചു.

കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി.കെ സുഭാഷ് ചന്ദ്രൻ (പ്രസിഡന്റ്), എൻ.എ.പി സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്), ഇ.എസ് സുരേഷ് ബാബു (സെക്രട്ടറി), സി.ആർ അശോകൻ (ജോ സെക്രട്ടറി), എം.ജി രഘുനന്ദൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എ.വി സഹദേവൻ, ശ്രീരാമൻ കുണ്ടായിൽ, സി.കെ ഗോപകുമാർ, സി.പി രാമകൃഷ്ണൻ, വി.എം സതീശൻ, വി.ബി പ്രേംദാസ്, സി.ആർ സുന്ദരൻ, ഇ.എസ് യതീഷ്, എം.കെ ശശിധരൻ, ജ്യോതി കേളോത്ത് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ടി.കെ ദയാനന്ദൻ, ഐ.ആർ സുകുമാരൻ മാസ്റ്റർ (രക്ഷാധികാരികൾ), അഡ്വ. സി.വി വിശ്വേഷ് (ലീഗൽ അഡ്വൈസർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.