മാള: കുഴൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ വിജയിച്ചു. എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ മുന്നണികൾ മത്സര രംഗത്തുണ്ടായിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് മുന്നണി ബാങ്ക് ഭരണം നിലനിറുത്തി. ഭരണം നിലനിറുത്തിയ എൽ.ഡി.എഫ് കുഴൂരിൽ പ്രകടനം നടത്തി. എൽ.ഡി.എഫ് പാനലിൽ മത്സരിച്ച ടി.കെ. അമാനുള്ള, പി.കെ. അലി, അർജ്ജുൻ രവി, പി.എഫ്. ജോൺസൺ, കെ.വി. വസന്ത്‌കുമാർ, കെ.സി. വിജയൻ, പി.എ. ശിവൻ, ടി.ഐ. മോഹൻദാസ്, ജാസ്മിൻ ജോൺസൺ, മഞ്ജുള ദേവി, സുധ ദേവദാസ്, എം.വി. കൃഷ്ണൻകുട്ടി എന്നിവരാണ് വിജയിച്ചത്...