തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥ റീ ടാർ ചെയ്ത് പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ തകർന്ന് കിടക്കുന്ന റോഡുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേലിന്റെ അദ്ധ്യക്ഷതയിൽ മനോരമ ജംഗ്ഷനിലായിരുന്നു പ്രതിഷേധം. കൗൺസിലർമാരായ എ. പ്രസാദ്, സി.ബി ഗീത, ഫ്രാൻസിസ് ചാലിശേരി, ടി.ആർ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. കരോളി ജോഷ്വാ, ഷീന ചന്ദ്രൻ, ഷോമി ഫ്രാൻസിസ്, ജെയ്ക്കബ് പുലിക്കോട്ടിൽ, എം.ആർ റോസിലി, പ്രിൻസി രാജു, ഗീത ബി, ബിന്ദുകുട്ടൻ, ജോർജ് ചാണ്ടി എന്നിവർ നേതൃത്വം നൽകി.