കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നായ്ക്കുളം പ്രദേശത്തുള്ള ഒരേക്കറിലേറെയുള്ള സ്ഥലത്ത് ഫല വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് നിർമ്മിക്കുവാനുള്ള നഗരസഭയുടെ പദ്ധതി പുരോഗമിക്കുന്നു. ഹാർട്ട് ഫുൾനെസ്സ് സെന്ററിന്റെ അധീനതയിലുള്ള ഒരേക്കറിലേറെയുള്ള സ്ഥലമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഈ സ്ഥാപനവുമായി നഗരസഭ കരാറിലേർപ്പെടുന്നതോടെ പദ്ധതി നടപ്പിലാകും. ഹരിത കേരള മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ ഫലവൃക്ഷത്തൈകൾ സോഷ്യൽ ഫോറസ്ട്രി വകുപ്പിൽ നിന്നാണ് ലഭ്യമാക്കുന്നത്. ഇതിന് നഗരസഭയുടെ കീഴിലുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തും. നഗരസഭ നേരത്തെ ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി പാലിയംതുരുത്ത് ഗവ. എൽ.പി സ്കൂളിന്റെ അഞ്ച് സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നതിനായി ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്...